മനോഹരമായാരാ രൂപത്തില്‍
തമസ്സിനെയകറ്റുന്ന തിരിനാളം
തെളിയുന്ന ജ്വാലയിലുരുകുന്ന തിരിയുടെ ആത്മാവിന്‍
നൊമ്പരങ്ങളാരറിവൂ മൗനരാഗ-
ങ്ങളാര് മീട്ടും......
അടരുന്ന മെഴുകിന്‍ തുള്ളികളി-
ലലിഞ്ഞ് വികലമാകുന്ന മോഹനരൂപം
ചുറ്റുമലയടിക്കുന്ന മാരുതനെ
തോല്പിക്കുവാനൊരു വിഫലശ്രമം..
പിടയുന്ന തിരി, ഉരുകുന്ന ദേഹം..
അണയുന്ന നാളവുമൊടുങ്ങുന്ന ജീവനും
എങ്കിലും പ്യണ്യമെനിക്കീ ജന്മം സ്വയമു-
രുകിയെങ്കിലും നിനക്കായെരിഞ്ഞൊടുങ്ങുന്ന ഭാഗ്യം....
നല്ല വരികള്‍.. സ്വയം ഉരുകിയമര്‍ന്നാലും ഇത്തിരി സമയമെങ്കിലും പ്രകാശം പരത്തുവാന്‍ കഴിഞ്ഞല്‍ളോ എന്നൊരു സംതൃപ്തി! ആ സംതൃപ്തി മതി അല്ലേ..?
ReplyDelete