Monday, October 8, 2012

നീ.....!! ഇതെന്റെ ആത്മസുഹൃത്തിനു..2009

                                                                                                                                                                                                                                                                                                                                                                                           സ്നേഹിച്ചിരുന്നു നിന്നെ ഞാനെന്നെയെന്ന പോൽ      
പക്ഷെ നീയറിഞ്ഞില്ലയെന്നേയുമെൻ മനസ്സിനേയും                                                         
എനിക്ക് നീ ഞാൻ തന്നെയായിരുന്നു                                                                   
എന്നാലതൊരു പ്രണയമായിരുന്നില്ലാ.. 
എന്തായിരുന്നു നീ എനിക്കെന്നു   
നിനക്കോ എനിക്കോ വ്യക്തമല്ലാ  
പക്ഷെ എന്തൊക്കെയോ ആയിരുന്നു പരസ്പരം..   
സ്വയമൊരുക്കിയ കൽ തുറുങ്കിൽ നീയെനിക്ക്   
കൂട്ടിരുന്നെന്നിലെ തമസ്സകറ്റുവാൻ..  
എന്റെയേകാന്തതയെ വകഞ്ഞ- 
രികിലെത്തിയിരുന്ന നിന്റെ സാന്നിധ്യം..     
ഇനിയെനിക്കന്യം.. എങ്കിലും...................
കഴിഞ്ഞു പോയ സ്മരണകളെന്നുണർവ്വുകൾ തന്നെയാണ്      
സഹതാപത്തിന്റെ വിത്ത്  മുളപ്പിച്ച്      
സ്നേഹമെന്ന വികാരം നീയെനിക്കേകി..  
മോഹിച്ചില്ല നിന്നെ ഞാനെൻ പങ്കാളിയായി      
കാരണം നീയതിലുമുയരത്തിലായിർന്നെന്നിൽ     
കാമിച്ചില്ല നിന്നെ ഞാൻ എന്തെന്നാൽ   
നിന്നിലെ നിന്നെയായിരുന്നു ഞാനിഷ്ടപെട്ടതും 
നീ ഭയന്നൂ എന്നെയുമെന്റെയീ ഭ്രാന്തമായ സ്നേഹത്തേയും                                    
നിന്റെ വിഹ്വലതകളെയകട്ടനൊരു പാഴ് ശ്രമം  
തോറ്റിരിക്കുന്നു ഞാൻ ദയനീയയായി...                                                    
തച്ചുടച്ചെന്റെ മനസ്സിൻ ചില്ലകളെ 
നിന്റെ പ്രഹരത്തിലേറ്റ വ്രണത്തിൽ   
ചാലുകീറിയ നിണത്തിൽ ഞാനലിഞ്ഞൂ 
ചിതറിയ ചില്ലകളുമായെന്റെ കൽ തുറിങ്കിലേക്ക്   
ജീവിതപ്രയാണത്തിൽ പാറിപറക്കാനെനിക്ക്    
ലഭിച്ചൊരുദ്യാനമായിരുന്നു നിന്റെ സൌഹൃദം.....                                                                                     

Friday, September 7, 2012

ബന്ധങ്ങൾ..


ബന്ധങ്ങളെ ബന്ധനങ്ങളായി         
കാണുകിലത് മരീചിക! 
ബന്ധങ്ങളെ ജിവിതത്തിന-                                                                                                                                                            നിവാര്യമായി കരുതുകിലത് ജീവാമൃതം..

സ്നേഹമൊരിക്കലും പിടിച്ചുപറിക്കലാ-
കരുതെന്ന് പഴമൊഴി പക്ഷേ
ഇന്നിന്‍റെ ലോകത്തില്‍ പണത്തിന്‍റെ
തൂക്കത്തിലധിഷ്ടിതം പ്രണയം..

അക്ഷരം...


അക്ഷരങ്ങള്‍ നിന്നെ ഭ്രാന്തനാക്കീടവേ
നീ നിന്നെ മറന്നക്ഷരങ്ങളേ പുണരുക
നിനക്കാവും വിധം മെനയുക വാക്കുകളെ
നിനക്കനുഭവിക്കാം ഭ്രാന്തില്ലാത്തൊരു മനസ്സുഖം 

സ്വന്തമെങ്കിലും ചിന്തകള്‍ക്കന്ത്യമില്ലല്ലോ
വൃഥാ എങ്കിലും ശ്രമിക്കുക ചിന്ത-
കളെ കടിഞ്ഞാണിലൊതുക്കുവാന്‍
അക്ഷരചങ്ങലയില്‍ ബന്ധനം സുനിശ്ചയം!!!!

......


ആശയത്തിന്‍ മുതലാളി ആരുമല്ലീ ഭൂവില്‍ 
ചുറ്റുപാടുകളെ അറിയുവാനാഗ്രഹിക്കുന്നവന്‍
സഹജീവികളേ താനായി കാണുന്നവന്‍ 
ആശയങ്ങളെ മനസ്സിലിട്ടുരുക്കുന്നു 
ഏകയായി ചലിക്കുവാന്‍ വിധിക്കപ്പെടുന്ന  
ജന്മങ്ങളും മെനയുന്നു ആശയത്തിന്‍ കൊട്ടക    
ഏകാന്തതയിലെന്നെങ്കിലുമൊരു താങ്ങണയുമോ
ആകാംക്ഷയിലാശയത്തിന്‍ മോടി കൂട്ടൂന്നു



നശ്വരജന്മം..

നശ്വരമായവയേതുമവ്യക്തമെന്‍ 
നയനങ്ങള്‍ക്ക്.. ഇനിയൊരു വേള 
കണ്ടെന്ന് നിനയ്ക്കുകില്‍
വിഭ്രാന്തിയെന്ന് സ്വജ്ജനങ്ങളും...

സ്നേഹബന്ധനങ്ങളില്‍ മറക്കുന്നു 
ഞാനീ സിദ്ധന്തങ്ങളെ...
നശ്വരമായീ ലോകത്തില്‍ ഞാന്‍
മുജ്ജന്മ പാപം തീര്‍ക്കുവാനെത്തീ
പ്രയാണത്തിലൊട്ടു നേരം കിട്ടീലായീ
ലോകമറിയുവാന്‍.. അടുത്ത ജന്മമെങ്കിലും...                                                                                                                                   

ആകാംക്ഷ!!

അകാംക്ഷയില്‍ മനം തുടിച്ചു
നാലക്ഷരത്തിന്‍ ചെറു 
വാക്കൊന്ന് മെനയുവാന്‍
ചെറുവാക്കുകള്‍ പെറുക്കി
വൃത്തത്തില്‍ കൊരുക്കുവാന്‍
ആകാംക്ഷയില്‍ വിറയ്ക്കുന്ന വിരലുകള്‍

ആകാംക്ഷയില്‍ മറക്കുന്നു 

സര്‍വ്വവും മറവിയില്‍ 
വാടുന്നു അക്ഷരമലരുകള്‍
പടരുന്നു ചിത്രങ്ങള്‍  അകാംക്ഷ-
യാണെന്നിട്ടുമിനിയെന്തെന്നറിയുവാന്‍.. 
ഏകയായി ചലിക്കുവാന്‍ വിധിക്കപ്പെടുന്ന
ജന്മങ്ങളും മെനയുന്നു ആശയത്തിന്‍ കൊട്ടക
ഏകാന്തതയിലെന്നെങ്കിലുമൊരു താങ്ങണയുമോ ചാരെ
ആകാംക്ഷയിലാശയത്തിന്‍ മോടി കൂട്ടൂടുന്നു

Thursday, July 12, 2012

ജന്മദിനാശംസകൾ....



പാവം ഞാനുമെന്റെ കെട്ട്യോനും ജീവിത സായാഹ്ന്നത്തിൽ..


Posted by Picasa

വെറുതേ ഓരോ നേരം പോക്കുകൾ..


Posted by Picasa

പെൻസിൽ.. ജലഛായം കൂട്ടികലർപ്പ്..


Posted by Picasa

മാനും പെണ്ണും ഞാനും (ആ ഒണക്ക മരമേ ഹ്ഹ്)


Posted by Picasa

കർഷകരും ജീവിതവും..


Posted by Picasa

എന്റെ സുഹൃത്തിനു..



ഞാനിന്ന്...


Tuesday, July 3, 2012

ജല്പനങ്ങൾ

കണ്മഷി..

അറിയുവാന്‍ ശ്രമിച്ചില്ല
അല്ല അറിഞ്ഞില്ലെന്നത് തന്നെ സത്യം
അറിയുവാനടുത്തപ്പോളേക്കും
നീ മറ്റൊരു മിഴികളിലെ കറുപ്പുമായ്


മോഹം


നിന്‍ മോഹത്തിനാഴങ്ങളില്‍
നീന്തുകയെന്ന, യെന്‍ പാഴ്കിനാവും.....                                                                                                                                                                       
നിന്‍ ഹൃദയത്തില്‍ പതിഞ്ഞില്ലെന്‍
മൌനാനുരാഗം... പിന്നെയെന്നശ്രുപ്ഷ്പങ്ങളും
നീയറിയാതെയുണ്ടായിരുന്നു നിന്‍ നിഴല്‍-
പാടകലത്തില്‍...നിനക്കരോചകമാകാതെ..

മറുതീരം നോക്കി നീ നീന്തവേ
അലതല്ലുമോളത്തില്‍ നിന്‍ നിഴലുലയവേ
നിലയില്ലാ കയത്തിലെന്‍ ചിറകുകളിടറവേ
നിന്നെ സ്നേഹിച്ചൊരാ നിര്‍വൃതിയില്‍
ഞാൻ  യാത്രയാവുന്നു.. അടുത്ത ജന്മമെങ്കിലും.....

ആപ്പിള്‍മരവും സര്‍പ്പവും..

ആദിയിലെ ആപ്പിള്‍മരവും സര്‍പ്പവു-
മിന്നുമിരട്ടിക്കുന്നീ ലോകത്തില്‍
പ്രളയമനാരോഗ്യം..സാമ്പത്തീക മന്ദ്യം..
എന്ത് തന്നെയേറിയാലുമൊടുങ്ങി-
ല്ലൊരിക്കലും ആപ്പിള്‍മരവുമീ സര്‍പ്പവും...
കഷ്ടങ്ങളേറുമ്പോള്‍ സര്‍പ്പമതിന്‍ ഫണം
വിടര്‍ത്തിയാടും ആപ്പിള്‍ തന്‍ ശിരസ്സിലേന്തീ
പ്രലോഭനങ്ങളിലല്‍ ഇടറുന്നു കാലുകള്‍
വരളുന്ന നാവുകളള്‍... പശിയടക്കുവാനായ്
ക്രൂരതകൃത്യങ്ങള്‍ പെരുകുന്നു ചുറ്റിലുമ-
പ്പോഴും നമുക്കുണ്ട് പഴിചാരുവാനായ്
ആദിയിലെ ആപ്പിളും പിന്നെയാ സര്‍പ്പവും.....

വിട

വിട പറയാതെ നിവൃത്തിയില്ലാ
വിട പറഞ്ഞേ മതിയാവൂ
ഇതു പറയാന്‍ പറഞ്ഞേല്പിച്ച്
നിന്നെയിങ്ങോട്ട് വിട്ടതും....

പ്രലോഭനങ്ങള്‍ പലവഴികളില്‍ നിന്നും
മാടി വിളിക്കുന്നുണ്ടാകാം നിന്നേ നിന്‍
വിട പറച്ചിലില്‍ നിന്ന് പിന്തിരിക്കാ-
നുള്‍വിളിയും പക്ഷേ വിട ചൊല്ലു നീ
നീ ചെന്നിട്ട് വേണമടുത്തയാളിനി-
വിടെ വീണ്ടുമണയുവാനവനുടെ
വിട ചൊല്ലുവാന്‍... വിട... വിട..

എന്‍റെ ഭ്രാന്ത്..

നിനക്കൊഴുകാം കാലത്തിന്‍ കൈവഴികളിലൂടെ
നനയ്ക്കാം നിന്നരികലണയുന്നതെന്തിനേയും
പക്ഷേ അകറ്റുക നീയെന്നെ കൃത്യമായ്

നിന്നിലെ തീര്ത്ഥം അശുദ്ദ്ധമാകാതെ....
ചേര്‍ക്കു‍വാനാകില്ല നിനക്കെന്നെയൊരിക്കലും
ഒന്നിച്ച് ചേര്‍ത്തൊഴുകുവാനും....

നിലയ്ക്കാത്ത നിന്‍ കുത്തൊഴുക്കില്‍
നീ പോലുമറിയാതെ, കാണാതെ ഞാന്‍
പെയ്തൊടുങ്ങി, യതിലൂടെയെന്നാ-
ത്മാവിന്‍ മൗനാനുരാഗനൊമ്പരങ്ങളും.....

ഋതുക്കള്‍ എണ്ണി മടുത്തു ഞാന്‍.
കാത്തിരിക്കുന്നില്ലാ പുതു വസന്തവും
നിന്നാഗമനമാം കുളിര്‍കാറ്റിന്‍ സുഗന്ധവും...

പ്രണയതീരമാമീ ധരിത്രീ മടിയില്‍ നിന്നെ-
നിക്കെന്ന് മോചനം നിന്നുടെ വെണ്മേഘ
പരവതാനിയിലൊന്ന് ചായുവാന്‍.....

കവിയില്‍ നിന്നൊരിക്കലും കാല-
മിറങ്ങുകയില്ല പകരമാത്മാവു വിടച്ചൊല്ലും!
വരികള്‍ക്കിടയിലെ അര്‍ത്ഥങ്ങളുമ-
നര്‍ത്ഥങ്ങളും തെളിയുമ്പോഴേക്കുമതു
കുറിച്ചു വെച്ച ദേഹി മണ്ണോട്മണ്ണായിട്ടൂണ്ടാകാം....

മിന്നിതെളിയുന്ന ഫോസ്ഫറസ(ജ്ഞാനം)പ്പോഴും
കാലത്തെ(സത്യത്തെ) നോക്കി പല്ലിളിക്കുന്നുണ്ടാകാം.....


സ്വപ്നങ്ങളും പ്രതീക്ഷകളും അമ്പേ
കൊഴിഞ്ഞടര്‍ന്നു പോയീസ്നേഹബന്ധനത്താല്‍
ഇന്നും ജീവിച്ചിര്‍ക്കുന്നവന്‍ യാദാര്‍-
ത്യവാദിയല്ലൊരിക്കലും വിധിയുടെ കളിപാട്ടം മാത്രം!
കിനാവുകളില്ലിന്ന് നക്ഷത്രങ്ങളും ഉള്ളതോ
വെറും ആയുര്‍രേഖ....തുടരുമവ മായും വരേയും............