Friday, September 7, 2012

ബന്ധങ്ങൾ..


ബന്ധങ്ങളെ ബന്ധനങ്ങളായി         
കാണുകിലത് മരീചിക! 
ബന്ധങ്ങളെ ജിവിതത്തിന-                                                                                                                                                            നിവാര്യമായി കരുതുകിലത് ജീവാമൃതം..

സ്നേഹമൊരിക്കലും പിടിച്ചുപറിക്കലാ-
കരുതെന്ന് പഴമൊഴി പക്ഷേ
ഇന്നിന്‍റെ ലോകത്തില്‍ പണത്തിന്‍റെ
തൂക്കത്തിലധിഷ്ടിതം പ്രണയം..

അക്ഷരം...


അക്ഷരങ്ങള്‍ നിന്നെ ഭ്രാന്തനാക്കീടവേ
നീ നിന്നെ മറന്നക്ഷരങ്ങളേ പുണരുക
നിനക്കാവും വിധം മെനയുക വാക്കുകളെ
നിനക്കനുഭവിക്കാം ഭ്രാന്തില്ലാത്തൊരു മനസ്സുഖം 

സ്വന്തമെങ്കിലും ചിന്തകള്‍ക്കന്ത്യമില്ലല്ലോ
വൃഥാ എങ്കിലും ശ്രമിക്കുക ചിന്ത-
കളെ കടിഞ്ഞാണിലൊതുക്കുവാന്‍
അക്ഷരചങ്ങലയില്‍ ബന്ധനം സുനിശ്ചയം!!!!

......


ആശയത്തിന്‍ മുതലാളി ആരുമല്ലീ ഭൂവില്‍ 
ചുറ്റുപാടുകളെ അറിയുവാനാഗ്രഹിക്കുന്നവന്‍
സഹജീവികളേ താനായി കാണുന്നവന്‍ 
ആശയങ്ങളെ മനസ്സിലിട്ടുരുക്കുന്നു 
ഏകയായി ചലിക്കുവാന്‍ വിധിക്കപ്പെടുന്ന  
ജന്മങ്ങളും മെനയുന്നു ആശയത്തിന്‍ കൊട്ടക    
ഏകാന്തതയിലെന്നെങ്കിലുമൊരു താങ്ങണയുമോ
ആകാംക്ഷയിലാശയത്തിന്‍ മോടി കൂട്ടൂന്നു



നശ്വരജന്മം..

നശ്വരമായവയേതുമവ്യക്തമെന്‍ 
നയനങ്ങള്‍ക്ക്.. ഇനിയൊരു വേള 
കണ്ടെന്ന് നിനയ്ക്കുകില്‍
വിഭ്രാന്തിയെന്ന് സ്വജ്ജനങ്ങളും...

സ്നേഹബന്ധനങ്ങളില്‍ മറക്കുന്നു 
ഞാനീ സിദ്ധന്തങ്ങളെ...
നശ്വരമായീ ലോകത്തില്‍ ഞാന്‍
മുജ്ജന്മ പാപം തീര്‍ക്കുവാനെത്തീ
പ്രയാണത്തിലൊട്ടു നേരം കിട്ടീലായീ
ലോകമറിയുവാന്‍.. അടുത്ത ജന്മമെങ്കിലും...                                                                                                                                   

ആകാംക്ഷ!!

അകാംക്ഷയില്‍ മനം തുടിച്ചു
നാലക്ഷരത്തിന്‍ ചെറു 
വാക്കൊന്ന് മെനയുവാന്‍
ചെറുവാക്കുകള്‍ പെറുക്കി
വൃത്തത്തില്‍ കൊരുക്കുവാന്‍
ആകാംക്ഷയില്‍ വിറയ്ക്കുന്ന വിരലുകള്‍

ആകാംക്ഷയില്‍ മറക്കുന്നു 

സര്‍വ്വവും മറവിയില്‍ 
വാടുന്നു അക്ഷരമലരുകള്‍
പടരുന്നു ചിത്രങ്ങള്‍  അകാംക്ഷ-
യാണെന്നിട്ടുമിനിയെന്തെന്നറിയുവാന്‍.. 
ഏകയായി ചലിക്കുവാന്‍ വിധിക്കപ്പെടുന്ന
ജന്മങ്ങളും മെനയുന്നു ആശയത്തിന്‍ കൊട്ടക
ഏകാന്തതയിലെന്നെങ്കിലുമൊരു താങ്ങണയുമോ ചാരെ
ആകാംക്ഷയിലാശയത്തിന്‍ മോടി കൂട്ടൂടുന്നു