Friday, September 7, 2012

അക്ഷരം...


അക്ഷരങ്ങള്‍ നിന്നെ ഭ്രാന്തനാക്കീടവേ
നീ നിന്നെ മറന്നക്ഷരങ്ങളേ പുണരുക
നിനക്കാവും വിധം മെനയുക വാക്കുകളെ
നിനക്കനുഭവിക്കാം ഭ്രാന്തില്ലാത്തൊരു മനസ്സുഖം 

സ്വന്തമെങ്കിലും ചിന്തകള്‍ക്കന്ത്യമില്ലല്ലോ
വൃഥാ എങ്കിലും ശ്രമിക്കുക ചിന്ത-
കളെ കടിഞ്ഞാണിലൊതുക്കുവാന്‍
അക്ഷരചങ്ങലയില്‍ ബന്ധനം സുനിശ്ചയം!!!!

3 comments:

  1. കവിതകള്‍ എല്ലാം നുറുങ്ങുകളായതിനാല്‍ വായിക്കാനും മനസിലാക്കാനും എളുപ്പമുണ്ട്. വ്യത്യസ്തമായ ചിന്തയും നല്ല ഭാഷയും പ്രാസവും ഉണ്ട്.

    പിന്നെ കൂടുതല്‍ ആളുകള്‍ എത്തി അഭിപ്രായം അറിയിക്കണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ കമെറ്റ്‌ വെരിഫിക്കേഷന്‍ എന്ന ഓപ്ഷന്‍ കമെന്റ്റ്‌ സെറ്റിഗ്സ്‌--,-ല്‍ നിന്ന് എടുത്തുകളയുക. ഫോല്ലോവാര്‍ ഗാട്ജെറ്റ്‌ പിടിപ്പിക്കുക.

    ആശംസകളോടെ
    പുഞ്ചപ്പാടത്തെ ഒരു കര്‍ഷകന്‍., :)

    ReplyDelete
  2. ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടാല്‍ അക്ഷരങ്ങള്‍ ആശയങ്ങളായി പുറത്തുവരുന്നതെങ്ങിനെ??? നല്ല ആശയങ്ങള്‍ ലഭിക്കാന്‍ നല്ല ചിന്തകള്‍ വേണ്ടേ???

    ReplyDelete
  3. ചിന്ത-
    കളെ കടിഞ്ഞാണിലൊതുക്കുവാന്‍
    അക്ഷരചങ്ങലയില്‍ ബന്ധനം സുനിശ്ചയം!!!!

    ചിന്തകൾക്കു കടിഞ്ഞാണിടാൻ ഒരെഴുത്തുകാരിക്കും കഴിയില്ല..
    അങ്ങനെയെങ്കിൽ അതാവും മരണം...

    ബന്ധനത്തിലിടാതെ തുടർന്നും എഴുതുക...

    ReplyDelete