സ്നേഹിച്ചിരുന്നു നിന്നെ ഞാനെന്നെയെന്ന പോൽ
പക്ഷെ നീയറിഞ്ഞില്ലയെന്നേയുമെൻ മനസ്സിനേയും
എനിക്ക് നീ ഞാൻ തന്നെയായിരുന്നു
എന്നാലതൊരു പ്രണയമായിരുന്നില്ലാ..
എന്തായിരുന്നു നീ എനിക്കെന്നു
നിനക്കോ എനിക്കോ വ്യക്തമല്ലാ
പക്ഷെ എന്തൊക്കെയോ ആയിരുന്നു പരസ്പരം..
സ്വയമൊരുക്കിയ കൽ തുറുങ്കിൽ നീയെനിക്ക്
കൂട്ടിരുന്നെന്നിലെ തമസ്സകറ്റുവാൻ..
എന്റെയേകാന്തതയെ വകഞ്ഞ-
രികിലെത്തിയിരുന്ന നിന്റെ സാന്നിധ്യം..
ഇനിയെനിക്കന്യം.. എങ്കിലും...................
കഴിഞ്ഞു പോയ സ്മരണകളെന്നുണർവ്വുകൾ തന്നെയാണ്
സഹതാപത്തിന്റെ വിത്ത് മുളപ്പിച്ച്
സ്നേഹമെന്ന വികാരം നീയെനിക്കേകി..
മോഹിച്ചില്ല നിന്നെ ഞാനെൻ പങ്കാളിയായി
കാരണം നീയതിലുമുയരത്തിലായിർന്നെന്നിൽ
കാമിച്ചില്ല നിന്നെ ഞാൻ എന്തെന്നാൽ
നിന്നിലെ നിന്നെയായിരുന്നു ഞാനിഷ്ടപെട്ടതും
നീ ഭയന്നൂ എന്നെയുമെന്റെയീ ഭ്രാന്തമായ സ്നേഹത്തേയും
നിന്റെ വിഹ്വലതകളെയകട്ടനൊരു പാഴ് ശ്രമം
തോറ്റിരിക്കുന്നു ഞാൻ ദയനീയയായി...
തച്ചുടച്ചെന്റെ മനസ്സിൻ ചില്ലകളെ
നിന്റെ പ്രഹരത്തിലേറ്റ വ്രണത്തിൽ
ചാലുകീറിയ നിണത്തിൽ ഞാനലിഞ്ഞൂ
ചിതറിയ ചില്ലകളുമായെന്റെ കൽ തുറിങ്കിലേക്ക്
ജീവിതപ്രയാണത്തിൽ പാറിപറക്കാനെനിക്ക്
ലഭിച്ചൊരുദ്യാനമായിരുന്നു നിന്റെ സൌഹൃദം.....
നിന്നിലെ നിന്നെയായിരുന്നു ഞാന്‍ ഇഷ്ടപ്പെട്ടത്....
ReplyDeleteനീ ഭയന്നു.... എന്നെയുമെന്റെയീ ഭ്രാന്തസ്നേഹത്തേയും...
നിന്‍ വിഹ്വലതകലകറ്റാനൊരു പാഴ്ശ്രമം....???
തോറ്റിരിക്കുന്നു..... ഞാന്‍ ദയനീയമായി..
................................
...................................
ജീവിത്പ്രയാണത്തില്‍ പാറിപ്പറക്കാനെനിക്കുലഭിച്ചോ...
രുദ്യാനമായിരുന്നു നിന്‍ സൌഹൃദം.......
സൗഹൃദം അതിലപ്പറമൊരു വരമില്ല..
ReplyDeleteസൗഹൃദം അത് നഷ്ടമായാൽ ജീവിതാവസനം വരെ വേദന..
നഷ്ട സൗഹൃദ വിഹ്വലത വരികളായി...
കൂടുതൽ എഴുതുക...