Tuesday, July 3, 2012

എന്‍റെ ഭ്രാന്ത്..

നിനക്കൊഴുകാം കാലത്തിന്‍ കൈവഴികളിലൂടെ
നനയ്ക്കാം നിന്നരികലണയുന്നതെന്തിനേയും
പക്ഷേ അകറ്റുക നീയെന്നെ കൃത്യമായ്

നിന്നിലെ തീര്ത്ഥം അശുദ്ദ്ധമാകാതെ....
ചേര്‍ക്കു‍വാനാകില്ല നിനക്കെന്നെയൊരിക്കലും
ഒന്നിച്ച് ചേര്‍ത്തൊഴുകുവാനും....

നിലയ്ക്കാത്ത നിന്‍ കുത്തൊഴുക്കില്‍
നീ പോലുമറിയാതെ, കാണാതെ ഞാന്‍
പെയ്തൊടുങ്ങി, യതിലൂടെയെന്നാ-
ത്മാവിന്‍ മൗനാനുരാഗനൊമ്പരങ്ങളും.....

ഋതുക്കള്‍ എണ്ണി മടുത്തു ഞാന്‍.
കാത്തിരിക്കുന്നില്ലാ പുതു വസന്തവും
നിന്നാഗമനമാം കുളിര്‍കാറ്റിന്‍ സുഗന്ധവും...

പ്രണയതീരമാമീ ധരിത്രീ മടിയില്‍ നിന്നെ-
നിക്കെന്ന് മോചനം നിന്നുടെ വെണ്മേഘ
പരവതാനിയിലൊന്ന് ചായുവാന്‍.....

കവിയില്‍ നിന്നൊരിക്കലും കാല-
മിറങ്ങുകയില്ല പകരമാത്മാവു വിടച്ചൊല്ലും!
വരികള്‍ക്കിടയിലെ അര്‍ത്ഥങ്ങളുമ-
നര്‍ത്ഥങ്ങളും തെളിയുമ്പോഴേക്കുമതു
കുറിച്ചു വെച്ച ദേഹി മണ്ണോട്മണ്ണായിട്ടൂണ്ടാകാം....

മിന്നിതെളിയുന്ന ഫോസ്ഫറസ(ജ്ഞാനം)പ്പോഴും
കാലത്തെ(സത്യത്തെ) നോക്കി പല്ലിളിക്കുന്നുണ്ടാകാം.....


സ്വപ്നങ്ങളും പ്രതീക്ഷകളും അമ്പേ
കൊഴിഞ്ഞടര്‍ന്നു പോയീസ്നേഹബന്ധനത്താല്‍
ഇന്നും ജീവിച്ചിര്‍ക്കുന്നവന്‍ യാദാര്‍-
ത്യവാദിയല്ലൊരിക്കലും വിധിയുടെ കളിപാട്ടം മാത്രം!
കിനാവുകളില്ലിന്ന് നക്ഷത്രങ്ങളും ഉള്ളതോ
വെറും ആയുര്‍രേഖ....തുടരുമവ മായും വരേയും............

1 comment:

  1. സ്നേഹമല്ലാതെയെന്തുണ്ട് കൂട്ടുകാരി
    നമ്മെ വെയിലും മഴയും തീറ്റിച്ചീടുവാന്‍
    നമ്മെ മുള്‍ക്കിരീടം ചാര്‍ത്തി നടത്തിച്ചീടുവാന്‍

    ReplyDelete