Friday, July 27, 2012
Friday, July 20, 2012
Thursday, July 19, 2012
Tuesday, July 17, 2012
Monday, July 16, 2012
Sunday, July 15, 2012
Friday, July 13, 2012
Thursday, July 12, 2012
Wednesday, July 11, 2012
Friday, July 6, 2012
Wednesday, July 4, 2012
Tuesday, July 3, 2012
ജല്പനങ്ങൾ
കണ്മഷി..
അറിയുവാന്‍ ശ്രമിച്ചില്ല
അല്ല അറിഞ്ഞില്ലെന്നത് തന്നെ സത്യം
അറിയുവാനടുത്തപ്പോളേക്കും
നീ മറ്റൊരു മിഴികളിലെ കറുപ്പുമായ്
മോഹം
നിന്‍ മോഹത്തിനാഴങ്ങളില്‍
നീന്തുകയെന്ന, യെന്‍ പാഴ്കിനാവും.....
നിന്‍ ഹൃദയത്തില്‍ പതിഞ്ഞില്ലെന്‍
മൌനാനുരാഗം... പിന്നെയെന്നശ്രുപ്ഷ്പങ്ങളും
നീയറിയാതെയുണ്ടായിരുന്നു നിന്‍ നിഴല്‍-
പാടകലത്തില്‍...നിനക്കരോചകമാകാതെ..
മറുതീരം നോക്കി നീ നീന്തവേ
അലതല്ലുമോളത്തില്‍ നിന്‍ നിഴലുലയവേ
നിലയില്ലാ കയത്തിലെന്‍ ചിറകുകളിടറവേ
നിന്നെ സ്നേഹിച്ചൊരാ നിര്‍വൃതിയില്‍
ഞാൻ യാത്രയാവുന്നു.. അടുത്ത ജന്മമെങ്കിലും.....
ആപ്പിള്‍മരവും സര്‍പ്പവും..
ആദിയിലെ ആപ്പിള്‍മരവും സര്‍പ്പവു-
മിന്നുമിരട്ടിക്കുന്നീ ലോകത്തില്‍
പ്രളയമനാരോഗ്യം..സാമ്പത്തീക മന്ദ്യം..
എന്ത് തന്നെയേറിയാലുമൊടുങ്ങി-
ല്ലൊരിക്കലും ആപ്പിള്‍മരവുമീ സര്‍പ്പവും...
കഷ്ടങ്ങളേറുമ്പോള്‍ സര്‍പ്പമതിന്‍ ഫണം
വിടര്‍ത്തിയാടും ആപ്പിള്‍ തന്‍ ശിരസ്സിലേന്തീ
പ്രലോഭനങ്ങളിലല്‍ ഇടറുന്നു കാലുകള്‍
വരളുന്ന നാവുകളള്‍... പശിയടക്കുവാനായ്
ക്രൂരതകൃത്യങ്ങള്‍ പെരുകുന്നു ചുറ്റിലുമ-
പ്പോഴും നമുക്കുണ്ട് പഴിചാരുവാനായ്
ആദിയിലെ ആപ്പിളും പിന്നെയാ സര്‍പ്പവും.....
വിട
വിട പറയാതെ നിവൃത്തിയില്ലാ
വിട പറഞ്ഞേ മതിയാവൂ
ഇതു പറയാന്‍ പറഞ്ഞേല്പിച്ച്
നിന്നെയിങ്ങോട്ട് വിട്ടതും....
പ്രലോഭനങ്ങള്‍ പലവഴികളില്‍ നിന്നും
മാടി വിളിക്കുന്നുണ്ടാകാം നിന്നേ നിന്‍
വിട പറച്ചിലില്‍ നിന്ന് പിന്തിരിക്കാ-
നുള്‍വിളിയും പക്ഷേ വിട ചൊല്ലു നീ
നീ ചെന്നിട്ട് വേണമടുത്തയാളിനി-
വിടെ വീണ്ടുമണയുവാനവനുടെ
വിട ചൊല്ലുവാന്‍... വിട... വിട..
എന്‍റെ ഭ്രാന്ത്..
നിനക്കൊഴുകാം കാലത്തിന്‍ കൈവഴികളിലൂടെ
നനയ്ക്കാം നിന്നരികലണയുന്നതെന്തിനേയും
പക്ഷേ അകറ്റുക നീയെന്നെ കൃത്യമായ്
നിന്നിലെ തീര്ത്ഥം അശുദ്ദ്ധമാകാതെ....
ചേര്‍ക്കുവാനാകില്ല നിനക്കെന്നെയൊരിക്കലും
ഒന്നിച്ച് ചേര്‍ത്തൊഴുകുവാനും....
നിലയ്ക്കാത്ത നിന്‍ കുത്തൊഴുക്കില്‍
നീ പോലുമറിയാതെ, കാണാതെ ഞാന്‍
പെയ്തൊടുങ്ങി, യതിലൂടെയെന്നാ-
ത്മാവിന്‍ മൗനാനുരാഗനൊമ്പരങ്ങളും.....
ഋതുക്കള്‍ എണ്ണി മടുത്തു ഞാന്‍.
കാത്തിരിക്കുന്നില്ലാ പുതു വസന്തവും
നിന്നാഗമനമാം കുളിര്‍കാറ്റിന്‍ സുഗന്ധവും...
പ്രണയതീരമാമീ ധരിത്രീ മടിയില്‍ നിന്നെ-
നിക്കെന്ന് മോചനം നിന്നുടെ വെണ്മേഘ
പരവതാനിയിലൊന്ന് ചായുവാന്‍.....
കവിയില്‍ നിന്നൊരിക്കലും കാല-
മിറങ്ങുകയില്ല പകരമാത്മാവു വിടച്ചൊല്ലും!
വരികള്‍ക്കിടയിലെ അര്‍ത്ഥങ്ങളുമ-
നര്‍ത്ഥങ്ങളും തെളിയുമ്പോഴേക്കുമതു
കുറിച്ചു വെച്ച ദേഹി മണ്ണോട്മണ്ണായിട്ടൂണ്ടാകാം....
മിന്നിതെളിയുന്ന ഫോസ്ഫറസ(ജ്ഞാനം)പ്പോഴും
കാലത്തെ(സത്യത്തെ) നോക്കി പല്ലിളിക്കുന്നുണ്ടാകാം.....
സ്വപ്നങ്ങളും പ്രതീക്ഷകളും അമ്പേ
കൊഴിഞ്ഞടര്‍ന്നു പോയീസ്നേഹബന്ധനത്താല്‍
ഇന്നും ജീവിച്ചിര്‍ക്കുന്നവന്‍ യാദാര്‍-
ത്യവാദിയല്ലൊരിക്കലും വിധിയുടെ കളിപാട്ടം മാത്രം!
കിനാവുകളില്ലിന്ന് നക്ഷത്രങ്ങളും ഉള്ളതോ
വെറും ആയുര്‍രേഖ....തുടരുമവ മായും വരേയും............
Subscribe to:
Posts (Atom)